Monday 25 June 2012


ഗൂഗിള്‍ എന്ന സെര്‍ച്ച് എഞ്ചിന് ആ പേര് വന്നത് ഒരു അക്ഷര പിശകിലൂടെയാണ്. ഒന്നിനു ശേഷം നൂറു പൂജ്യങ്ങൾ വരുന്ന സംഖ്യയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഗൂഗൾ(googol) എന്ന പദം സെർച്ച് എൻ‌ജിന്റെ പേരാക്കാനായിരുന്നു സ്ഥാപകരായ ലാറി പേജിന്‍റെയും സെര്‍ജി ബ്രൈനിന്‍റെയും ലക്ഷ്യം. അമേരിക്കൻ ഗണിത ശാസ്ത്രജ്ഞനായ എഡ്വേഡ് കാസ്നറുടെ അനന്തരവൻ ഒൻപതു വയസുകാരൻ മിൽട്ടൺ സൈറോറ്റയാണ് 1938ൽ ആദ്യമായി ഗൂഗൾ എന്ന പദം ഉപയോഗിച്ചത്. ഗണിത ശാസ്ത്രജ്ഞരുടെ ഇടയിൽ പ്രചരിച്ചിരുന്ന ഈ പദം തന്നെ തങ്ങളുടെ സെർച്ച് എൻ‌ജിനു പേരായി നൽകാം എന്നായിരുന്നു ഗൂഗിളിന്റെ പിറവിക്കു പിന്നിൽ പ്രവർത്തിച്ചവരുടെ ചിന്ത. എണ്ണിയാലൊടുങ്ങാത്ത വിവരങ്ങൾ ഈ സെർച്ച് എൻ‌ജിനിൽ ലഭ്യമാകും എന്ന സന്ദേശം നല്‍കുകയായിരുന്നു അവ. എന്നാൽ അവർ എഴുതിയത് അക്ഷരപ്പിശകോടെയായെന്നു മാത്രം. അങ്ങനെ ഗൂഗളിനു പകരം ഗൂഗിൾ(google) ആയി മാറി. 

ഒരു കാര്യം നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?. GOOGLE എന്ന പദം ചെറിയ അക്ഷര പിശകിലൂടെ ടൈപ്പ് ചെയ്താലും യഥാര്‍ഥ ഹോം പേജിലേക്കു തന്നെ അത് റീഡയറക്ടാവും. തങ്ങൾക്കു പറ്റിയ അക്ഷരപ്പിശക് മറ്റാരെയും വഴിതെറ്റിക്കരുത് എന്ന ചിന്ത ഗൂഗിൾ ഉടമകൾക്ക് ഉണ്ട്. നമ്മള്‍  gogle.com, googel.com എന്നിങ്ങനെ തെറ്റായി ടൈപ് ചെയ്താലും ചെന്നെത്തുന്നത് ഗൂഗിളിൽ തന്നെയായിരിക്കും. ഗൂഗിളിനു സദൃശമായ അക്ഷരത്തെറ്റുകളെല്ലാം ഇപ്രകാരം ശരിയായ ഡൊമെയിൻ നാമത്തിലേക്കു് വഴിതിരിച്ചു വിട്ടിരിക്കുന്നു.

മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ പ്രഹസനമായി തീരുന്നു face സാംസ്‌കാരിക വേദി 

ഈരാറ്റുപേട്ട ഗ്രാമ പഞ്ചായത്തും ആരോഗ്യ വകുപ്പും ചേര്‍ന്ന് നടത്തുന്ന മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ പ്രഹസനമായി തീരുന്നുവെന്ന് face സംസകരിക വേദി പ്രവര്‍ത്തക സമിതി യോഗം വിലയിരുത്തി.
നാട്ടില്‍ പകര്‍ച്ച വ്യാദികള്‍ പടര്‍ന്നു പിടിക്കുന്നത്തിന്റെ കാരണങ്ങളില്‍ മുഖ്യ പങ്കു വഹിക്കുന്ന മീനച്ചില്‍ നദിയുടെ മലിനീകരണം തടയാനുള്ള ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നടത്താതെ വെറും പ്രസംഗങ്ങള്‍ നടത്തി ഫണ്ട്‌ അടിച്ചുമാറ്റാനുള്ള ശ്രമമാണ് ആരോഗ്യ വകുപ്പും പഞ്ചായത്തും കാട്ടിക്കൂട്ടുന്നതെന്ന് face യോഗം അഭിപ്രായപ്പെട്ടു .
യോഗത്തില്‍ പ്രസിഡണ്ട്‌ joy പൊരിയത്ത് അദ്ധ്യക്ഷത വഹിച്ചു .KPA നടക്കല്‍ , RSR സാഹിബ്‌, ജബ്ബാര്‍ പാറയില്‍, സി.പി.കെബീര്‍, കെ.പി.സാലി, സക്കീര്‍ താപി എന്നിവര്‍ സംസാരിച്ചു 

FACE ന്  പുതിയ പ്രസിഡന്റ് 

RSR സാഹിബ്‌ FACE സംസകരിക വേദിയുടെ പുതിയ പ്രസിഡന്റ് ആയി ചുമതലയേറ്റു.ബിസിനസ്‌ പരമായ തിരക്കുമൂലം ജോയ് പൊരിയത്ത് രാജി വെച്ചതാണ് സാഹിബിനെ  പ്രസിഡന്റ് ആയി തെരഞ്ഞെടുക്കാന്‍ കാരണം .